Tuesday, June 17, 2025
 
 
⦿ രഞ്ജിതയെ അപമാനിച്ച് കമന്റ്; പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം ⦿ പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം ⦿ സൈപ്രസിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ കുടുംബവഴക്ക്; പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍ ⦿ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു ⦿ കോഴിക്കോട് മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി ⦿ ഷൂട്ടിങിന് പോയ മോഡലിൻ്റെ മൃതദേഹം കനാലിൽ ⦿ വീണ്ടും ഒരു ഒടിയൻ ചിത്രം; ”ഒടിയങ്കം”ജൂലൈയിൽ പ്രദർശനത്തിന് ⦿ കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ⦿ നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; വ്യാഴാഴ്ച വോട്ടെടുപ്പ് ⦿ സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ⦿ മേഘാലയ കൊലപാതകം: ​​രാജയെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തിൽ ⦿ ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ⦿ കൊച്ചി തീരത്തോട് അടുത്ത് വാൻ ഹയി; നാവികർ കപ്പലിലിറങ്ങി, തീരമേഖലയിൽനിന്ന് മാറ്റാൻ ശ്രമം ⦿ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കുതിക്കുന്നു ⦿ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം; ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു ⦿ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി ⦿ വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രൻ കസ്റ്റഡിയിൽ ⦿ ഡൽഹിയിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല ⦿ അഹമ്മദാബാദ് വിമാന ദുരന്തം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മരണപ്പെട്ടു ⦿ അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷപ്പെടല്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ⦿ അഹമ്മദാബാദ് വിമാന ദുരന്തം; രക്ഷപ്പെട്ടത് ഒരാൾ മാത്രം; 241 മരണം ⦿ പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം ⦿ കേരള സർവ്വകലാശാലാ സെനറ്റിൽ ആർഎസ്എസ് അനുകൂലിയായ ജന്മഭൂമി ലേഖകനെ നിയമിച്ച് ഗവർണർ ⦿ ദിയ കൃഷ്ണയുടെ ഓഫീസിലെ സാമ്പത്തിക തിരിമറി കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും ⦿ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി ⦿ തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി ⦿ MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ് ⦿ വിശാലിൽ 30 കോടി രൂപ ലൈക്കയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവ് ⦿ പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി ⦿ വാട്സ്ആപ്പ് സന്ദേശത്തെ തുടർന്ന് തർക്കം; കോഴിക്കോട് രണ്ട് പേർക്ക് വെട്ടേറ്റു ⦿ സ്വത്ത് വിവരം മറച്ചുവെച്ചെന്നാരോപിച്ച് ഹർജി; പ്രിയങ്കാ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ് ⦿ ചാറ്റ്‌ജിപിടി പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ ⦿ കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട് ⦿ മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍
news

കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ

16 June 2025 08:36 PM

കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. എൻഎച്ച് 66 ലാണ് മണ്ണിടിഞ്ഞത്. സ്ഥലത്തെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങൾ പോകുന്ന പാതയാണിത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിർമാണം നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രശ്ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്.

ഈ പ്രദേശത്ത് ഏകദേശം നൂറിലധികം കുടുംബങ്ങളാണ് കുന്നിന് മുകളിലാണ് റോഡിന് താഴെ ഭാഗത്തായും താമസിക്കുന്നത്. മേഘ കൺസ്ട്രക്ഷൻ കമ്പനി അശാസ്ത്രീയമായാണ് പാത നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലമായതോടെ ഈ പ്രദേശത്തെ മണ്ണെടുക്കുന്നത് നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കളക്ടറുടെ ആവശ്യം പരിഗണനയ്‌ക്കെടുക്കാതെ കമ്പനി വീണ്ടും മണ്ണെടുക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ് ഉണ്ടായത്.

ചെർക്കള മുതൽ ചട്ടംചാൽ വരെയുള്ള പ്രദേശം ഏറ്റവും ഗുരുതരമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. പ്രദേശത്ത് മണ്ണെടുത്തത് കുത്തനെയുള്ള ഉയരത്തിലാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ മുകളിലുള്ള വീടുകളെല്ലാം ഏത് നിമിഷം വേണമെങ്കിലും തകർന്നുവീഴാവുന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. കമ്പനിയുടെ നിർമാണം ഉത്തരേന്ത്യൻ രീതിയിലാണ് നടത്തിയിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായി പഠിക്കാതെയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സമീപവാസികൾ പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration