
കോഴിക്കോട് മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി
കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇന്ന് ഉച്ചയോടെ മാമുണ്ടേരി , ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്.