Sunday, June 15, 2025
 
 
⦿ മേഘാലയ കൊലപാതകം: ​​രാജയെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തിൽ ⦿ ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ⦿ കൊച്ചി തീരത്തോട് അടുത്ത് വാൻ ഹയി; നാവികർ കപ്പലിലിറങ്ങി, തീരമേഖലയിൽനിന്ന് മാറ്റാൻ ശ്രമം ⦿ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കുതിക്കുന്നു ⦿ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം; ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു ⦿ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി ⦿ വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രൻ കസ്റ്റഡിയിൽ ⦿ ഡൽഹിയിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല ⦿ അഹമ്മദാബാദ് വിമാന ദുരന്തം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മരണപ്പെട്ടു ⦿ അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷപ്പെടല്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ⦿ അഹമ്മദാബാദ് വിമാന ദുരന്തം; രക്ഷപ്പെട്ടത് ഒരാൾ മാത്രം; 241 മരണം ⦿ പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം ⦿ കേരള സർവ്വകലാശാലാ സെനറ്റിൽ ആർഎസ്എസ് അനുകൂലിയായ ജന്മഭൂമി ലേഖകനെ നിയമിച്ച് ഗവർണർ ⦿ ദിയ കൃഷ്ണയുടെ ഓഫീസിലെ സാമ്പത്തിക തിരിമറി കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും ⦿ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി ⦿ തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി ⦿ MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ് ⦿ വിശാലിൽ 30 കോടി രൂപ ലൈക്കയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവ് ⦿ പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി ⦿ വാട്സ്ആപ്പ് സന്ദേശത്തെ തുടർന്ന് തർക്കം; കോഴിക്കോട് രണ്ട് പേർക്ക് വെട്ടേറ്റു ⦿ സ്വത്ത് വിവരം മറച്ചുവെച്ചെന്നാരോപിച്ച് ഹർജി; പ്രിയങ്കാ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ് ⦿ ചാറ്റ്‌ജിപിടി പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ ⦿ കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട് ⦿ മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍ ⦿ കെനിയയിലെ ബസ് അപകടം; മരിച്ചവരിൽ അഞ്ച് മലയാളികളും ⦿ കപ്പല്‍ അപകടം: തീ നിയന്ത്രണവിധേയമായില്ല; കപ്പലിലുള്ളത് 2000 ടണ്‍ എണ്ണ; 240 ടണ്‍ ഡീസല്‍ ⦿ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ കോഴിക്കോട് തീരത്തിനടുത്ത് ചരക്കു കപ്പലിന് തീപിടിച്ചു; കണ്ടെയ്നറുകൾ കടലില്‍ പതിച്ചു ⦿ പ്രിയങ്ക ഗാന്ധി 14ന് നിലമ്പൂരില്‍ ⦿ അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുത്: എം സ്വരാജ് ⦿ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബകളെ കണ്ടെത്താനുള്ള മോളിക്യുലർ സങ്കേതം വിജയം ⦿ ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ ⦿ തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ ⦿ സാന്ദ്ര തോമസിനെതിരായ വധഭീഷണി ⦿ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്
news

മേഘാലയ കൊലപാതകം: ​​രാജയെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തിൽ

13 June 2025 11:39 PM

മേഘാലയയിൽ മധ്യപ്രദേശ് ഇൻഡോർ സ്വദേശി രാജ രഘുവംശി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. രാജയെ കൊല്ലാൻ സോനം മുമ്പും ശ്രമിച്ചിരുന്നതായി ഉദ്യോ​ഗസ്ഥർ. നാലാമത്തെ ശ്രമത്തിലാണ് രാജ രഘുവംശി കൊല്ലപ്പെട്ടതെന്നും എസ്പി വിവേക് ​​സീയാം വ്യക്തമാക്കി. ഗുവാഹത്തിയിൽ വച്ചായിരുന്നു ആദ്യശ്രമം. തുടർന്ന് മേഘാലയയിലെ സൊഹ്‌റയിൽ വച്ച് മറ്റ് രണ്ട് ശ്രമങ്ങൾ കൂടി നടത്തി. ഇവയെല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന് വീസാവോങ് വെള്ളച്ചാട്ടത്തിൽ വെച്ച് നാലാമത്തെ ശ്രമത്തിൽ കൊലപ്പെടുത്തുകയായിരുന്നു.

സോനവും സുഹൃത്ത് രാജ് കുശ്വാഹയും ഏർപ്പെടുത്തിയ മൂന്ന് വാടകക്കൊലയാളികളാണ് രഖുവംശിയെ കൊലപ്പെടുത്തിയത്. രാജയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലയിടുക്കില്‍ തള്ളുകയായിരുന്നു. ഇൻഡോറിൽ വച്ചുതന്നെ രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയിരുന്നു. തുടർന്ന് രാജും കൂട്ടാളികളും മുമ്പ് തന്നെ ​ഗുവാഹത്തിയിലെത്തി. എന്നാൽ അവിടെവച്ച് കൊലപ്പെടുത്താൻ സാധിച്ചില്ല. പിന്നീട് നോൻഗ്രിയാറ്റിൽ വച്ച് കൊലപാതക ശ്രമമുണ്ടായി. ഉത്തർപ്രദേശിലെ ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം സോനം കീഴടങ്ങിയത്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജ രഘുവംശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മെയ് 23 നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 2നാണ് രാജയുടെ മൃതദേഹം സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് കത്തി കണ്ടെത്തിയതോടെയാണ് രഘുവംശിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration