
ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം
വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങി പശ്ചിമേഷ്യ. ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിലടക്കം സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ആക്രമണ പ്രത്യാക്രമണങ്ങൾ അപ്രഖ്യാപിത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് ലോകം.
അതേസമയം യുഎസ്സുമായുള്ള ആണവ ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറിയിട്ടുണ്ട്. ഇസ്രായേൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഒമാനിൽ നടക്കേണ്ട ആറാംഘട്ട ചർച്ചയിൽ നിന്ന് ഇറാൻ പിൻമാറിയത്.