സഹകരണ ബാങ്ക് നിയമനക്കോഴ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം
സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും നോട്ടീസ് നൽകി.
അതിനിടെ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് സംഘർഷം. വയനാട് ചുള്ളിയോട് വച്ചാണ് ഐസി ബാലകൃഷ്ണനെ കരിങ്കൊടി കാട്ടിയത്. എംഎൽഎയുടെ ഗൺമാൻ സുദേശനും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് എംഎൽഎയും എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇറങ്ങിയവരാണ് ആക്രമണം നടത്തിയത് എന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു.