തൃശൂരിൽ ആയുധം വീശി ഭീകരാന്തരീരക്ഷം സൃഷ്ടിച്ച നാല് പേർ പിടിയിൽ
ചെങ്ങാലൂർ കുണ്ടുകടവ് ഭാഗത്ത് പരസ്പരം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച നാല് പേരെ പുതുക്കാട് പൊലിസ് പിടികൂടി. ഇരുമ്പ് പട്ട ഉപയോഗിച്ച് അടിക്കുകയും അരിവാൾ വീശി ആക്രമണം നടത്തുകയും ചെയ്ത കുണ്ടുകടവ് മുത്തിപ്പീടിക ഗ്രാക്സ് (54) പോത്ത് ഫാം നടത്തിവരുന്ന വാടാനപ്പിള്ളി തൃത്തല്ലൂർ ഇത്തിക്കാട്ട് വീട്ടിൽ സുനിൽ രാജ് (38), ഇയാളുടെ സഹോദരൻ അനിൽ രാജ് (37), സുഹൃത്ത് വേണ്ടോർ കിടങ്ങൻ വീട്ടിൽ ജിരീഷ്ജോർജ് (37), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓട്ടിസം ബാധിച്ച യുവതിയെ കഴിഞ്ഞ 23 ന് റോഡിൽ മദ്യലഹരിയിൽ അടിക്കുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്‌ത കേസിലെപ്രതിയാണ് ഗ്രാക്സ്. സംഭവത്തിൽ ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുക്കാട് എസ്എച്ച്ഒ വി സജീഷ് കുമാർ, എസ്ഐ എൻ പ്രദീപ്, സ്പെഷൽ ബ്രാഞ്ച് ജിഎസ്ഐ കെ കെ വിശ്വനാഥൻ, ജിഎസ്‌സിപിഒമാരായ വി ഡി അജി, പി കെ സുരേഷ് കുമാർ, സിപിഒമാരായ എ ജെറിൻ ജോസ്, പി ഡി നവീൻകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.