'സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള കൂത്താട്ടങ്ങൾ പെരുകുന്നു';വിവാദ പരാമർശവുമായി സമസ്ത സെക്രട്ടറി
സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സമസ്ത നേതാവ്. സ്ത്രീയ്ക്കും പുരുഷനുമിടയില്‍ മറവേണമെന്ന് സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നുവെന്നും സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും മറയില്ലാതെ കാണുന്നത് മതവിരുദ്ധമാണെന്നും അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു.
കണ്ണു കൊണ്ടുള്ള വ്യഭിചാരമാണ് പരസ്പരം കണ്ടാസ്വദിക്കുമ്പോള്‍ സംഭവിക്കുന്നതെന്നും കലാലയങ്ങളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം സംഭവിക്കുന്നതെന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുല്‍ ഹുദാ വനിതാ ശരീഅത്ത് കോളേജിലെ പരിപാടിയിലെ പ്രസംഗത്തിലായിരുന്നു അബ്ദുള്ള മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങൾ.