ജാർഖണ്ഡിൽ 2 മാവോയിസ്റ്റുകളെ വധിച്ചു
ജാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ബൊക്കാറോയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് രണ്ട് നക്സലുകൾ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 209 കോബ്രാ ബറ്റാലിയനും ജാർഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ.
മാവോയിസ്റ്റ് ഏരിയ കമാൻഡർ ശാന്തി, ഗിരിധ് സ്വദേശി മനോജ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഒരു എകെ 47 തോക്കും രണ്ട് ഇൻസാസ് റൈഫിളുകളും പൊലീസ് കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.