കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം
കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എന്നാൽ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. സിയാൽദാ കോടതിയുടെതാണ് വിധി.കുടുംബവും സിബിഐയും പ്രതിക്ക് വധശിക്ഷ നൽകണം എന്ന് ഒരുപോലെ ആവിശ്യപ്പെട്ടിരുന്നു.
നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമല്ല കേസ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു.