ബൈഡൻ്റെ 78 ഉത്തരവുകൾ റദ്ദാക്കി ട്രംപിൻ്റെ തുടക്കം
അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ മുൻ പ്രസിഡന്റ് ബൈഡന്‍റെ സുപ്രധാന ഉത്തരവുകള്‍ റദ്ദാക്കി ഡൊണാൾഡ് ട്രംപ്. ബൈഡന്‍ പുറത്തിറക്കിയ 78 ഉത്തരവുകളാണ് അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഡൊണാൾഡ് ട്രംപ് റദ്ദാക്കിയത്. ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടങ്ങളിലൊന്നായ ബൈഡൻ ഭരണകൂടത്തിൻ്റെ 78 വിനാശകരമായ ഉത്തരവുകൾ റദ്ദാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച പ്രതികള്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. 1500 പേര്‍ക്കാണ് ട്രംപ് മാപ്പ് നൽകിയത്. ക്യൂബയെ ഭീകരവാദ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ബൈഡന്‍റെ ഉത്തരവും റദ്ദാക്കി.പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനും ട്രംപിന്റെ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും യുഎസ് പിന്‍മാറി. ഈ ഉത്തരവിലും ട്രംപ് ഒപ്പ് വെച്ചതായാണ് റിപ്പോർട്ട്. കോവിഡ് 19 മഹാമാരിയെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തെന്നാണ് ട്രംപ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.
ട്രംപ് ഭരണകൂടത്തിന് സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നതുവരെ, ബൈഡൻ ഭരണകൂടത്തിൻ്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരുടെ എല്ലാ അധികാരവും മരവിപ്പിച്ചു. സൈന്യത്തിലും മറ്റ് ചില അവശ്യ മേഖലകളിലും ഒഴികെയുള്ള എല്ലാ ഫെഡറൽ നിയമനങ്ങളും മരവിപ്പിച്ചു. നിലവിലെ ഫെഡറൽ ഉദ്യോഗസ്ഥർ അധികാരത്തിൽ നിന്നൊഴിഞ്ഞ്, മുഴുവൻ സമയ വ്യക്തിഗത ജോലിയിലേക്ക് മടങ്ങണമെന്നും ആവശ്യം. സംസാര സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങും. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ സെൻസർഷിപ്പ് തടയും. മുൻ ഭരണകൂടത്തിൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ വിലക്ക് നീക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം.