കോട്ടയത്ത് വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്) മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കുകയും ഉപദ്രവിക്കുകയും പിന്നീട് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പിതാവിന്റെ പരാതിയിന്മേലാണ് സംഭവം പുറത്തറിയുന്നത്.അതേക്ലാസിലെ 7 വിദ്യാർത്ഥികൾ ചേർന്നായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നത്.
വിദ്യാര്‍ത്ഥികൾ തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കുട്ടിയുടെ നഗ്നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചതായും പിതാവ് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.