ഭാരതപ്പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. അച്ചനെയും മക്കളെയും കാണ്മാനില്ല
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ നദിയിൽ മുങ്ങി. രണ്ട് പേർ മരിച്ചു. പിതാവും രണ്ട് മക്കളെയും കാണാനില്ല. ചെറുതുരുത്തി സ്വദേശി ബഷീറും മക്കളുമാണ് കാണാതായത്. ഭാര്യ രഹ്ന (41), സഹോദരിയിയുടെ മകൻ ഫുവാദ് (12) എന്നിവരാണ് മരിച്ചത്. ഭാരതപുഴയിൽ തൃശൂർ പെരുങ്കുളം ഭാഗത്താണ് ആപകടം. രക്ഷാപ്രവർത്തനം തുടരുന്നു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെഹാന, മകളായ സെറ, കബീറിന്റെ സഹോദരിയുടെ മകൻ ഹയാൻ എന്നിവരാണ് അപകടത്തിൽപെട്ടത്. റെയ്ഹാനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കബീറിനും മകൾക്കും വേണ്ടി നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ തുടരുകയാണ്. തൃശ്ശൂര്‍ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ കുടുംബമാണ് അപകടത്തില്‍പെട്ടത്.