ഛത്തീസ്ഗഡിലെ ബീജാപൂർ വനത്തിനുളളിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സംയുക്ത സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുളള ഏറ്റുമുട്ടലിലാണ് 12 പേർ കൊല്ലപ്പെട്ടത്. സുരക്ഷ സൈനികർക്ക് പരിക്കേറ്റിട്ടില്ല. തെക്കൻ ബീജാപൂരിലെ വനത്തിൽ വ്യാഴാഴ്ച രാവിലെയാണ് വെടിവെയ്പ്പ് ആരംഭിച്ചത്. സൗത്ത് ബസ്തർ മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തിയത്.
മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മൂന്ന് ജില്ലകളിൽ നിന്നുളള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ ഉദ്യോഗസ്ഥരും കോബ്രയിലെ അഞ്ച് ബറ്റാലിയനുകളും സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.