Thursday, January 23, 2025
 
 
⦿ ഈഡനിൽ ഇന്ത്യയ്ക്ക് അനായാസ ജയംൽ; അഭിഷേക് ശർമ 34 പന്തിൽ 79 റൺസ് ⦿ 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' നാളെ മുതൽ; റിലീസ് 201 തീയറ്ററുകളിൽ ⦿ എറണാകുളത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ ⦿ ജാർഖണ്ഡിൽ 2 മാവോയിസ്റ്റുകളെ വധിച്ചു ⦿ ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹം; യാത്രക്കാർ ട്രാക്കിലേക്ക് എടുത്ത് ചാടി; എതിരെ വന്ന ട്രെയിൻ ഇടിച്ചു, മഹാരാഷ്ട്രയിൽ 8 മരണം ⦿ ആന്റണി വർഗീസ് നായകനാവുന്ന ദാവീദിന്റെ ടീസർ പുറത്തിറങ്ങി ⦿ വട്ടിയൂർക്കാവ് സ്കൂളിന് അനധികൃത അവധി: പ്രഥമാധ്യാപകന് സസ്പെൻഷൻ ⦿ ‘ഹണി റോസിനെ പിന്തുടർന്ന് ശല്യം ചെയ്‌തു’, ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി ⦿ തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി ⦿ ബൈഡൻ്റെ 78 ഉത്തരവുകൾ റദ്ദാക്കി ട്രംപിൻ്റെ തുടക്കം ⦿ എൻഎം വിജയൻ്റെ ആത്മഹത്യ; കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും ⦿ സുവർണ കാലത്തിൻ്റെ തുടക്കമെന്ന് ഡോണൾഡ് ട്രംപ്; അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ⦿ ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു; 3,200 രൂപ വീതം വെള്ളിയാഴ്‌ച ലഭിക്കുമെന്ന് ധനമന്ത്രി ⦿ നിവിന്‍ പോളി നായകനായ 'യേഴ് കടൽ യേഴ് മലൈ' ട്രെയ്‌ലർ പുറത്ത് ⦿ കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ⦿ എമ്പുരാന്റെ ടീസർ ഉടൻ … ⦿ ഫ്ലാറ്റിൽ നിന്ന് നഗ്നതാപ്രദർശനം; നടൻ വിനായകൻ വീണ്ടും വിവാദത്തിൽ ⦿ ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ ⦿ കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്നു: വിചാരണദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ ⦿ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്, DGP ക്ക് പരാതി നൽകി ⦿ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ വ്യവസായ വളർച്ചക്ക് വേഗം കൂട്ടി: മുഖ്യമന്ത്രി ⦿ ആന്റണി വർ​ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ചിത്രം 'ദാവീദ്' ഫെബ്രുവരി 14 ന് ⦿ ആർസി ബുക്ക് മാർച്ച് 31 നകം ഡിജിറ്റലാക്കും:  മന്ത്രി കെ ബി ഗണേഷ് കുമാർ ⦿ കോട്ടയത്ത് വിദ്യാർത്ഥിയെ ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി ⦿ നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു ⦿ ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിമാൻഡിൽ, ഋതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് ⦿ വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി ⦿ പാറശാല ഷാരോൺ വധക്കേസ്: ​ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ; ശിക്ഷാവിധി നാളെ ⦿ ഗവര്‍ണറുടെ നയപ്രഖ്യാപനം; മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് ഒരുവര്‍ഷത്തിനുള്ളില്‍, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം ഒന്നാമത്; കേരളം സാമ്പത്തിക ബുദ്ധിമുട്ടിൽ’; കേന്ദ്രത്തിന് വിമർശനം ⦿ ഗൂഗിൾ പേ സേവനം ഇനി സൗദിയിലും; ഗൂഗിളുമായി സെൻട്രൽ ബാങ്ക് കരാറിലെത്തി ⦿ ഛത്തീസ്​ഗഡിലെ ബീജാപൂർ വനത്തിനുളളിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു ⦿ ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു, രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം 4 പേര്‍ മരിച്ചു ⦿ മണ്ണാർക്കാട് നിന്ന് കടുവ നഖവും പുലിപ്പല്ലും കടത്താൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു ⦿ ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ ⦿ ഭാരതപ്പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. അച്ചനെയും മക്കളെയും കാണ്മാനില്ല

സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണം; വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് മന്ത്രി 

22 January 2025 07:55 PM

* സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്




റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അഭ്യർത്ഥിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കം നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം തടസപ്പെടുത്തിക്കൊണ്ടുള്ള പണിമുടക്കം നടത്തുമ്പോൾ അതിനെ ഗൗരവമായി കാണാതിരിക്കാൻ കഴിയില്ലെന്നും റേഷൻ വ്യാപാരി ക്ഷേമനിധിയെ ശക്തിപ്പെടുത്തിയും റേഷൻ വ്യാപാര മേഖലയെ വൈവിദ്ധ്യവത്കരണത്തിലൂടെ കരുത്തു പകരാനുമുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താൻ മാത്രമേ ഈ അനിശ്ചിതകാല സമരത്തിന് കഴിയൂ എന്നാണ് ഈ സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.


സമരത്തിനാധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ഡിമാന്റുകളിൽ  കേന്ദ്രസർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്.  ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നതാണ് അതിലൊന്ന്. റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ഈ  ഡിമാന്റ് സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. നിലവിലെ കമ്മീഷൻ പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷൻ അതാത് മാസം തന്നെ നൽകുക എന്നിവയാണ് മറ്റ് ഡിമാന്റുകൾ. ഈ ഡിമാന്റുകളെയും പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടല്ല സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി അറിയിച്ചു. സർക്കാരിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന മുറയ്ക്ക് പരിഗണിക്കാൻ കഴിയുന്ന ഡിമാന്റുകളാണിവ എന്ന് ജനുവരി 20ന് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.


ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരു മാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരു ക്വന്റ്‌റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നിലവിൽ ലഭിച്ചു വരുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന കമ്മീഷൻ നിരക്കാണ്.


വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റ്‌റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ്  കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റലിന് ഏകദേശം 247 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. റേഷൻ സാധനങ്ങളുടെ ഗതാഗത കൈകാര്യ ചെലവുമായി ബന്ധപ്പെട്ടും ചെലവാകുന്ന ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നതെന്ന് മന്ത്രി പറഞ്ഞു.


 കോവിഡ് സമാശ്വാസ കിറ്റ് വിതരണം നടത്തിയ വകയിൽ റേഷൻ വ്യാപാരികൾക്ക് 39.46 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. 17.22 കോടി, 8.46 കോടി, 13.96 കോടി എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ്  തുക നൽകിയിട്ടുള്ളത്.


റേഷൻ വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്കു മുന്നിൽ പിൻതിരിഞ്ഞു നിൽക്കുന്ന സമീപനമല്ല സംസ്ഥാന സർക്കാർ  സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വളരെക്കാലമായി ഉന്നയിച്ച രണ്ടാവശ്യങ്ങളാണ് 2021-ലെ കെ.ടി.പി.ഡി.എസ് (കൺട്രോൾ) ഓർഡറും 1998ലെ കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്റ്റും കാലോചിതമായി പരിഷ്‌കരിക്കുക എന്നത്. ഈ രണ്ട് വിഷയങ്ങളിലും നിരന്തരമായ ചർച്ചയിലൂടെ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


കൂടാതെ, എൻ.എഫ്.എസ്.എ നടപ്പിലാക്കിയതിനു ശേഷമുള്ള റേഷൻ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും സാമൂഹികവുമായുള്ള പ്രശ്‌നങ്ങൾ പഠിക്കുന്നതിന് റേഷനിംഗ് കൺട്രോളർ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയെ നിയോഗിക്കുകയും പ്രസ്തുത സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. ഈ റിപ്പോർട്ടിൻ മേലുള്ള ശിപാർശകൾ സർക്കാർ പരിഗണിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration