ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു; 3,200 രൂപ വീതം വെള്ളിയാഴ്‌ച ലഭിക്കുമെന്ന് ധനമന്ത്രി
സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു വിതരണം ചെയ്യും. ഇതിനായി 1,604 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 3,200 രൂപവീതം അനുവദിച്ചിരിക്കുന്നത്.
വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പെൻഷൻ നൽകും. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ് ഇപ്പോൾ അനുവദിച്ചത്.