കാസര്‍കോട് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച എസ്.ഐ അനൂപിന് സസ്പെൻഷൻ
ഓട്ടോ ഡ്രൈവറെ മർദിച്ച എസ്.ഐ അനൂപിനെതിരെ നടപടി. കാസർകോട് സ്റ്റേഷനിലെ എസ്.ഐ പി. അനൂപിനെയാണ് നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
കേസിന്റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവർ നൗഷാദിനെ കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നൗഷാദിനെ എസ്.ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴും എസ്.ഐ നൗഷാദിനെ മർദിക്കുന്നത് തുടരുകയാണ്. സംഭവത്തിന് പിന്നാലെ എസ്.ഐക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു.