‘വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തു’: ഹരിയാന ഫലത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഇവിഎം മെഷീനുകളിൽ ക്രമേക്കേട് നടന്നെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിങ് ഹൂഡ, അശോക് ഗെലോട്ട്, എഐസിസി നേതാക്കളായ കെ.സി.വേണുഗോപാൽ, ജയറാം രമേഷ്, അജയ് മാക്കൻ, പവൻ ഖേര, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരടങ്ങുന്ന സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെത്തി പരാതി നൽകിയത്.