കനൽ തരിഗാമി; കുൽഗാമിൽ ചരിത്രമാവർത്തിച്ച് യൂസഫ് തരിഗാമി
കുൽഗാമിനെ വീണ്ടും ചുവപ്പണിയിച്ച് ഇടതു പക്ഷത്തിന്‍റെ വിപ്ലവ പോരാളി യൂസഫ് തരിഗാമി. ജമ്മു കശ്മീർ തിരെഞ്ഞെടുപ്പിൽ 8000 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ യൂസഫ് തരിഗാമി വിജയിച്ചു.
സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ് റഷിയും പിഡിപിയുടെ മുഹമദ് അമിൻ ദറുമായിരുന്നു പ്രധാന എതിരാളികൾ. കാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്നണിപ്പോരാളിയും കേന്ദ്ര സർക്കാരിന്‍റെ നിശിത വിമർശകനുമായ തരിഗാമി കേന്ദ്രത്തിൽ ബിജെപി സർക്കാർ ജമ്മു കശ്‌മീരിനോട് കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞായിരുന്നു തന്‍റെ പ്രചാരണം നടത്തിയത്. നാഷണൽ കോൺഫറൻസും കോൺഗ്രസും പൂർണ്ണ പിന്തുണയുമായി തരിഗാമിക്കൊപ്പം നിന്നു.
സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റഷി രണ്ടാം സ്ഥാനത്തും പി ഡി പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ് മുൻ നേതാവ് സയർ അഹമദ് റഷി സ്വതന്ത്രനായി മത്സരിച്ചത്. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരു നിഴൽ സഖ്യമാണ് മണ്ഡലത്തിൽ നിലനിന്നിരുന്നത്. എന്നാൽ വർഗീയതയ്ക്ക് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നു പ്രഖ്യാപിച്ച കുൽഗാമിലെ ജനത ഏഴായിരത്തിലധികം വോട്ടുകൾക്കാണ്
തരിഗാമിയെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത്.
1967ലായിരുന്നു തരിഗാമിയുടെ രാഷ്ട്രീയ പ്രവേശനം. കുല്‍ഗാം മേഖലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ അദ്ദേഹം നാല് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1996 മുതല്‍ മണ്ഡലം അദ്ദേഹത്തോടൊപ്പമാണ്. 1996, 2002, 2008, 2014 തുടങ്ങിയ വര്‍ഷങ്ങളിലാണ് അദ്ദേഹം ജനപ്രതിനിധിയായത്. സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റിയംഗം ആണ്. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവ് കൂടിയാണ് അദ്ദേഹം. ഈ വര്‍ഷം തന്നെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.