മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ നിർദേശം നൽകി ഗവർണ്ണർ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അസാധാരണ നീക്കവുമായി ഗവർണ്ണർ. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു.
ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖമാണ് പ്രശ്നം. മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുക്കുന്നത്. ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജ്ഭവൻ കത്ത് നൽകിയിരുന്നു.