ഇന്ധനവില ഇന്നും കൂട്ടി
ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളക്കു ശേഷം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒമ്ബതാമത്തെ വര്‍ധനയാണിത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.70 ഡീസല്‍ ലിറ്ററിന് 93.93 രൂപയുമായി.
കോഴിക്കോട് പെട്രോള്‍ 97.13 രൂപ, ഡീസലിന് 92.47 രൂപ എന്നിങ്ങനെയാണ് വില. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയുമായി.