സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയിലെ ഭാരത് പെട്രോളിയം പമ്പിലാണ് പെട്രോള്‍ ലിറ്ററിന് 100.04 രൂപയും ഇടുക്കി ജില്ലയിലെ പൂപ്പാറ, ആനച്ചാല്‍, രാജകുമാരി എന്നിവിടങ്ങളില്‍ 100.09 രൂപയുമാണ് വില.
ഇന്ന് പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് എട്ടു പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 99.27 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.72 രൂപയും ഡീസലിന് 93.10 രൂപയുമാണ് വില. കേരളത്തില്‍ പ്രീമിയം പെട്രോളിന്റെ വില മേയ് എട്ടിന് 100 കടന്നിരുന്നു.