നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്ഐ അറസ്റ്റിൽ
നെടുങ്കണ്ടം : പൊലീസ് സ്റ്റേഷനിൽ ചിട്ടി തട്ടിപ്പ് കേസ് പ്രതി കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ രണ്ടു പൊലീസുകാരെ അറസ്റ്റു ചെയ്തു. മുൻ നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, സിപിഒ സജീവ് ഉൾപ്പെടെ 2 പേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. ഇന്നു തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന.