സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് : മോട്ടോര്‍ തൊഴിലാളി ബോര്‍ഡിന്റെ പദ്ധതി പരിശോധിക്കും
സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് നടത്തുന്നതു സംബന്ധിച്ച് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പദ്ധതി പരിശോധിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. നിയമസഭയിലെ 5 എ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രാന്‍സ്പോര്‍ട്ട്, തൊഴില്‍, ഐടി,പോലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രൊപ്പോസലാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ സാങ്കേതിക പരിശോധനയ്ക്കായി ഐടി വകുപ്പു സെക്രട്ടറി എം.ശിവശങ്കറിന്റെ ചേംബറില്‍ ഈ മാസം 26-ന് പദ്ധതി രൂപരേഖ അവതരണം നടത്തും. ഇതിനു ശേഷം ഐടി വകുപ്പിന്റെ അഭിപ്രായം ലഭ്യമായാലുടന്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ ബോര്‍ഡ് ചെയര്മാന് എം.ജി.സ്കറിയ, ഐടി വകുപ്പു സെക്രട്ടറി എം.ശിവശങ്കര്‍, ലേബര്‍ കമ്മീഷണര്‍ സി.വി.സജന്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ എസ്.തുളസീധരന്‍, രഞ്ജിത് പി. മനോഹര്‍, തൊഴില്‍വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി.ലാല്‍, ലീഗല്‍ മെട്രോളജി ജോയിന്റ് കണ്ട്രോളര് ആര്.റീനാ ഗോപാല്‍, അസി.കണ്ട്രോളര് ബി.ശിവന്‍കുട്ടി, വിവിധ തൊഴിലാളി യൂണിയന് പ്രതിനിധികളായ വി.ആര്.പ്രതാപന്, കെ.എസ്.സുനില്‍കുമാര്‍, നാലാഞ്ചിറ ഹരി, കെ.എന്‍.മോഹനന്, സി.ജ്യോതിഷ്കുമാര്‍, ജെ.ഉദയഭാനു,കെ.ജയരാജന് എന്നിവരും പ്രൊപ്പോസല്‍ സമര്‍പ്പിച്ച കമ്പനി പ്രതിനിധികളും പങ്കെടുത്തു.