കാസര്‍കോട് ജില്ലയില്‍ പൂര്‍ണ ലോക്ക് ഡൗണ്‍; മൂന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റുജില്ലകള്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതിൽ പത്തനംതിട്ട , എറണാകുളം, കണ്ണൂർ ജില്ലകളിൽ കടുത്ത നിയന്ത്രണം ആയിരിക്കും എന്നാണു തീരുമാനം.
കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങൾ കൈകൊണ്ടത്. കൊറോണ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാസര്‍കോട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് കാസര്‍കോട്ട് നിയന്ത്രണമുണ്ടാകും.