Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കാശ്മീരിന് പ്രത്യേക പദവി എങ്ങനെ വന്നു ?

05 August 2019 03:15 PM

 ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ നിയമസഭയുടെ അനുമതിയോടെ മാത്രമേ ജമ്മു കശ്മീരില്‍ നടപ്പിലാക്കാന്‍ ആവൂ എന്നാണ് ഭരണഘടനയുടെ 370ാം അനുഛേദം വ്യവസ്ഥ ചെയ്യുന്നത്. ഇതിന്‍പ്രകാരം ഇന്ത്യന്‍ ഭരണഘടന കൂടാതെ സംസ്ഥാനത്തിനും പ്രത്യേക ഭരണഘടന അനുവദനീയമാണ്.പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമനിർമ്മാണസഭയുടെ അംഗീകാരം വേണം എന്നതാണ് ആർട്ടിക്കിൾ 370.

ജമ്മു കാശ്മീരിൽ എങ്ങനെ ആര്‍ട്ടിക്കിള്‍ 370 വന്നു ?

1947 ഒക്ടോബർ 26 : ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) രാജാ ഹരി സിങും മൗണ്ട് ബാറ്റണും ഒപ്പുവച്ചു.  പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാര കൈമാറ്റം. കശ്മീര്‍ ഒരു തർക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു എന്നും കരാറില്‍ വ്യവ്സഥ ചെയ്തു.

1948 ജനുവരി 1 : കശ്മീര്‍ പ്രശ്‌നം ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചു.

1948 മാർച്ച് : ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി ഇടക്കാല സർക്കാരിനെ രാജാ ഹരിസിംഗ് നിയമിച്ചു.

1948 ഏപ്രിൽ 21 : ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും കശ്മീരിൽ നിന്ന് സേനകളെ പിൻവലിക്കണമെന്നും ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി.

1948 ആഗസ്ത് 13 : ഇന്ത്യ പാക് തർക്ക പരിഹാരത്തിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പ്രമേയം പാസ്സാക്കി.

  • രണ്ട് രാജ്യങ്ങളും വെടി നിർത്തൽ പ്രഖ്യാപിക്കണം.
  • പാകിസ്ഥാൻ കശ്മീരിൽ നിന്ന് സേനയെയും, പഠാൻ ഗോത്ര വർഗ്ഗക്കാരെയും പിൻവലിക്കണം. പാകിസ്ഥാന്‍റെ സേനാ പിൻമാറ്റത്തിനു ശേഷം നിയമ പരിപാലനത്തിന് അത്യാവശ്യമുള്ള സേനയെ നിർത്തിയിട്ട് ഇന്ത്യയും സേനാ പിൻമാറ്റം നടത്തണം.
  • ജമ്മു കശ്മീരിന്റെ ഭാവി എന്തെന്ന് സ്വതന്ത്രമായി നടത്തുന്ന ജനഹിതപരിശോധനയിലൂടെ മാത്രം തീരുമാനിക്കും. ഇതിനു വേണ്ടി ഒരു Plebiscite Administratorനെ ഐക്യരാഷ്ട്രസഭ നാമനിര്ദ്ദേശം ചെയ്യും
    എന്നാൽ, പാകിസ്ഥാൻ സേനയെ പിൻവലിച്ചില്ല, അതിനാൽ ഇന്ത്യയും. ഹിതപരിശോധന നടത്താൻ ഇന്ത്യയും യാതൊരു നീക്കവും നടത്തിയില്ല. 

1948 ഒക്ടോബർ 30 : ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി അടിയന്തര സർക്കാർ രൂപീകരിച്ചു.

1949 ജനുവരി 1 : വെടിനിർത്തൽ പ്രഖ്യാപിച്ചു. കാശ്മീരിന്റെ 60 ശതമാനവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. മുസാഫർബാദും സ്കർധും ജിൽജിത്തും പാകിസ്ഥാന്റെ അധീനതയിലായി. പാകിസ്ഥാന്റെ കൈവശം ഇരിക്കുന്ന കശ്മീർ പ്രദേശത്തെ ഇന്ത്യ, പാക് അധീന കശ്മീര്‍ (POK) എന്നും പാകിസ്ഥാൻ ആ പ്രദേശത്തെ ആസാദ് കശ്മീർ എന്നും പറഞ്ഞു പോരുന്നു.

1949 ജൂലൈ :ഷെയ്ഖ് അബ്ദുള്ളയും മൂന്ന് സഹപ്രവർത്തകരും ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി. കശ്മീരിന്‍റെ പ്രത്യേക പദവിക്കായി അവര്‍ വിലപേശി. ഇതിനെത്തുടർന്ന് 370ാം അനുഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തു. 370ാം അനുഛേദത്ന്‍തിറെ കരട് തയ്യാറാക്കിയത് ഷെയ്ഖ് അബ്ദുള്ളയായിരുന്നു. 370ാം അനുഛേദ പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമനിർമ്മാണസഭയുടെ അംഗീകാരം വേണം.
1954 :  ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തത് സംസ്ഥാനത്തിന്റെ ഭരണഘടന നിർമ്മാണ സഭ ഔദ്യോഗികമായി അംഗീകരിച്ചു. 

35 എ വകുപ്പ് 

1954ല്‍ തന്നെയാണ് ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക പരിഗണന നല്‍കുന്ന 35 എ വകുപ്പ് ഭരണഘടനയോട് ചേര്‍ത്തത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ജോലികൾ സ്ഥിരതാമസക്കാർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കശ്മീരിലെ സ്വത്തവകാശവും  സ്ഥിരതാമസക്കാർക്ക് മാത്രമുള്ളതാണ്. സംസ്ഥാന സർക്കാരിന്‍റെ ആനുകൂല്യങ്ങളും സ്ഥിരതാമസക്കാർക്ക് മാത്രമാണ് ലഭിക്കുക. 

ഇതുപ്രകാരം അന്യസംസ്ഥാനക്കാർക്ക് കശ്മീരില്‍ ഭൂമി വാങ്ങാനോ, സംസ്ഥാന സർക്കാരിനു കീഴിൽ ജോലി നേടാനോ, പഠനത്തിന് സ്കോളർഷിപ്പ് നേടാനോ അവകാശമില്ല. 

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration