രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാരസത്യാഗ്രഹം
രാജ്യതലസ്ഥാനമിന്ന് അന്നം വിളയിക്കുന്നവരുടെ നിരാഹാരസത്യാഗ്രഹത്തിന് സാക്ഷിയാകും. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒന്‍പത് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്താണ് നിരാഹാരമിരിക്കുക. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സത്യാഗ്രഹം. സിംഗു അടക്കമുള്ള പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തിന്റെ ഭാഗമാകുന്നുണ്ട്.
രാജ്യവ്യാപകമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിരാഹാരസമരം നിശ്ചയിച്ചിരിക്കുന്നത് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങളും നിരാഹാരം അനുഷ്ഠിക്കണമെന്ന് അരവിന്ദ് കെജ്രിവാള് ആഹ്വാനം ചെയ്തു.