നാഷണൽ മെഡിക്കൽ ബിൽ; മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം ഡോക്ടർമാരും നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം; അശാസ്ത്രീയമായ രീതിയില്‍ രാജ്യത്ത് നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതിന് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന 24 മണിക്കൂർ സമരം ഇന്ന് രാവിലെ അവസാനിച്ചെങ്കിലും, രാജ്ഭവന് മുന്നിൽ മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. നിരാഹാര സമരത്തിന് പിന്തുണയുമായി ഡോക്ടർമാരും നിരാഹാര സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായത്.
മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് ഡോ.സ്വപ്ന (ഐ.എം.എ ), ഡോ.ബിനോയി (കെ.ജി എം സിറ്റി എ), ഡോ.അർഷാദ് (ഗവ. സ്പഷാലിസ്റ്റ് ഡോക്ടാഴ്സ് അസോസിയേഷൻ) എന്നിവർ നിരാഹാരം ആരംഭിച്ചു.