കശ്മീരില്‍ ഏറ്റുമുട്ടല്‍: കേണലും മേജറും ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി > ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റമുട്ടലില്‍ കേണലും മേജറുമടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഹന്ദ്വാര മേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. രണ്ട് ഭീകരരെ സൈനികര്‍ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. താഴ്വരയിലെ ഒരു വീട്ടില്‍ ഭീകരര്‍ കടന്നുകയറുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം എത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.