പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 14 ന്
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിക്കും . രാവിലെ 9ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും . 19 വരെ സ്കൂളുകളിലെത്തി പ്രവേശനം നേടാം .
അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. Candidate Login-SWS ലിങ്കില്‍ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം .
അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭ്യമാകും .