പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 2 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: നവംബര്‍ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഫസ്റ്റ്ബെല്ലിലൂടെ സംപ്രേഷണം ചെയ്യും. ആദ്യം രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍. രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം നടത്തും.
പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. പിന്നീട് ഇത് ക്രമീകരിക്കും. പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടികള്‍ എളുപ്പത്തിലാക്കിയത്.