ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി
ഗുരുവായൂര്‍: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്കാണ് ദിവസേന ദര്‍ശനം അനുവദിക്കുക. എന്നാല്‍ നാലമ്ബലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.
കൃഷ്ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്ര ഒഴിവാക്കി. ആറന്മുളയില് ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ചടങ്ങുകളില്‍ ഭക്തക്ക് പ്രവേശനം ഇല്ല. ആകെ 32 പേര്‍ക്ക് മാത്രമാണ് സമൂഹ വള്ളസദ്യയില്‍ പ്രവേശനം ഉള്ളത്.