ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 1000 പേര്‍ക്ക് ദര്‍ശനം അനുവദിക്കും
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 1000 പേര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് അധികൃതര്‍. ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വെര്‍ച്വല്‍ ക്യൂ വഴിയാകും ദര്‍ശനം. അതേസമയം നാലമ്ബലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്ത് വരുന്നവരെ അനുവദിച്ച സമയത്ത് പ്രവേശിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളു. നാളെ മുതല്‍ അമ്പലത്തില്‍ വിവാഹ ചടങ്ങുകളും, വാഹന പൂജയും തുടങ്ങും. ദിവസവും 60 വിവാഹ ചടങ്ങുകള്‍ക്കാണ് അനുമതി നല്‍കുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നേരത്തെ അമ്പലത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.