കോവിഡ് വ്യാപനം രൂക്ഷം; ഫ്രാന്‍സില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ഫ്രാന്‍സില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ പാരീസ്, ലിയോണ്‍ ഉള്‍പ്പെടെ എട്ട് പ്രധാന നഗരങ്ങളില്‍ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു.നാല് ആഴ്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് വ്യാഴാഴ്ച 30,621 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇത് 22,591 ആയിരുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 809,684 ആയി. 88 മരണങ്ങളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.