പൂജപ്പുര ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി
തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര് കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.99 പേരെയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.
1200-ല്‍ അധികം തടവുകാരുണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍.ജയിലിലെ ഓഡിറ്റോറിയം താല്‍ക്കാലിക നിരീക്ഷണ കേന്ദ്രമാക്കിയിരിക്കുകയാണ് അധികൃതര്‍.59 പേര്‍ക്ക് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പർക്ക വ്യാപനം അളക്കാന്‍ മുഴുവന്‍ തടവുകാര്‍ക്കും കോവിഡ് പരിശോധന നടത്തും.തലസ്ഥാനത്ത് 5 പോലീസുകാര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.