വയനാടില്‍ കുടുംബശ്രീ മുഖേന എ.എം.ആര്‍ ബോധവത്കരണം*
ആന്റിബയോട്ടിക് സാക്ഷര കേരളത്തിനായി വയനാട് ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ യജ്ഞം ആരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ ആന്‍സി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 520 എ.ഡി.എസുകളിലും എ.എം.ആര്‍ ബോധവത്കരണ പരിപാടി നടത്താന്‍ പദ്ധതി രൂപീകരിച്ചു. ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണത്തിനായി തയാറാക്കിയ എ.എം.ആര്‍ ലീഫ്‌ലെറ്റ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓ ര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ എടവക സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാറിന് നല്‍കി പ്രകാശനം ചെയ്തു.
ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ബിബിന്‍ ബാലകൃഷ്ണന്‍, ഐ.എം.എ. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.പി രാജേഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ്, ഡി.ഇ.ഐ.സി മനേജര്‍ എബി എന്നിവര്‍ സംസാരിച്ചു.

