പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
വയനാട് ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നവീകരിച്ച സി.ഡി.എസ് ഓഫീസ്, സുഗന്ധഗിരിയിലെ സോളാർ ഹാങിങ് ഫെൻസിങ് എന്നിവയുടെ ഉദ്ഘാടനവും വൃന്ദാവൻ സ്‌കൂൾ പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ, ഓപ്പൺ സ്റ്റേഡിയങ്ങൾ എന്നിവ യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ടി.സിദ്ധിഖ് എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി ബാബു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ പരീത്, ഷാഹിന ഷംസുദ്ദീൻ, സുധ അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.എം സലീന, സുഗന്ധഗിരി പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. എൻ.എച്ച് ബബി. കൃഷി ഓഫീസർ അമൽ വിജയ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ്, സി.ഡി.എസ് ചെയർപേഴ്സൺ നജ്മുന്നീസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

