Friday, November 07, 2025
 
 
⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി ⦿ സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ ⦿ നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി ⦿ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ ⦿ ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം ⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി ⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില

അർത്തുങ്കൽ ഹാർബർ 2027 സെപ്റ്റംബറിൽ യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ

07 November 2025 11:00 AM

* മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവർത്തികളുടെയും നിർമ്മാണം തുടങ്ങി


2027 സെപ്റ്റംബറിൽ അർത്തുങ്കൽ ഹാർബർ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബർ മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം ഹാർബറിന് സമീപം നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമാണ് ഇവിടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. 2021ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത്തരത്തിൽ അടിയന്തരമായി ഏറ്റെടുക്കേണ്ട ഹാർബറുകളെക്കുറിച്ചുള്ള ചർച്ചയാണ് ആദ്യം നടത്തിയത്. വലിയ കടൽത്തീരമുള്ള ജില്ലയായ ആലപ്പുഴയ്ക്ക് ഹാർബറുകൾ കുറവാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഹാർബർ മേഖലയുടെ വികസനത്തിനുവേണ്ടി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി നാല് ഹാർബറുകളാണ് ഈ സർക്കാരിന്റെ കാലത്ത് ജില്ലയ്ക്കായി അനുവദിച്ചത്.


ചെത്തി ഹാർബറിന്റെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. ഹരിപ്പാട് വലിയഴിക്കൽ ഫിഷ് ലാൻഡിങ് സെന്ററിനെ ഹാർബറാക്കി ഉയർത്തി. അർത്തുങ്കൽ ഹാർബർ നിർമ്മാണവും തോട്ടപ്പള്ളി ഹാർബർ നിർമ്മാണ നടപടികളും പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 27 ഓളം ഹാർബറുകളുടെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത്രയും ഹാർബറുകൾ നവീകരിച്ച ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


ഹാർബറുകൾ വികസിപ്പിക്കുന്നതിനോടൊപ്പം ഹാർബർ മാനേജ്മെന്റ് കമ്മിറ്റിവഴി ഇടനിലക്കാർ ഉൾപ്പെടെയുള്ളവരുടെ ചൂഷണം തടയുന്നതിനായുള്ള ചട്ടവും സർക്കാർ രൂപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് മിനിമം കൂലിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. ലൈഫ്, പുനർഗേഹം പദ്ധതികൾ വഴി ഇരുപതിനായിരം വീടുകളാണ് മത്സ്യത്തൊഴിലാളികൾക്കായി നൽകിയത്. 2031ൽ വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്ന ഒരു മത്സ്യത്തൊഴിലാളി പോലും കേരളത്തിൽ ഉണ്ടാകില്ലായെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതികളെല്ലാം ഇരട്ടിയാക്കി. അപകട ഇൻഷുറൻസിന്റെ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി. ഉടൻ തന്നെ അത് 30 ലക്ഷമാക്കി മാറ്റും.


മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എൻട്രൻസ് പരിശീലനത്തിന് ഉൾപ്പെടെ നൽകിയ സഹായത്തിന്റെ ഫലമായി ഈ വർഷം 26 കുട്ടികളാണ് എംബിബിഎസിന് അഡ്മിഷൻ നേടിയത്. ഈ കലയളവിൽ തന്നെ മൂന്ന് മത്സ്യത്തൊഴിലാളി കുട്ടികളെ വിദേശത്ത് വിട്ട് മെഡിസിന് പഠിപ്പിക്കുവാനും സർക്കാരിന് സാധിച്ചു. ഇനിയും അഞ്ചു വർഷം കൂടി ഭരണം തുടർന്നാൽ ഈ നേട്ടങ്ങൾ ഇരട്ടിയിൽ അധികമാകുമെന്നും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കാൻ പത്തു പൈസ പോലും മുടക്കേണ്ടാത്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ കൊണ്ടുവരുവാനായി രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. അർത്തുങ്കൽ ഹാർബർ നിർമ്മാണത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സാമ്പത്തിക, നിയമ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി കടമ്പകൾ കടന്നാണ് ഇവിടം വരെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ നിന്നും സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രിമാർ ചേർന്നു നിർവഹിച്ചു.


എഫ്ഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 150.73 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭ്യമായിട്ടുള്ളത്. ഇതിൽ 740 മീറ്റർ തെക്കേ പുലിമുട്ട്, 190 മീറ്റർ വടക്കേ പുലിമുട്ട്, വാർഫ്, ലേല ഹാൾ, കയറ്റിറക്ക് ഏരിയ, ലോക്കർ മുറി, ശുചിമുറി ബ്ലോക്ക്, ഐസ് പ്ലാന്റ്, അപ്രോച്ച് റോഡ്, ഓവർ ഹെഡ് വാട്ടർ ടാങ്ക്, കോമ്പൗണ്ട് വാൾ, ഗേറ്റ്, ഗേറ്റ് ഹൗസ് തുടങ്ങിയവയും മറ്റ് അനുബന്ധ പ്രവൃത്തികളും ഉൾപ്പെടും. ചടങ്ങിൽ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ഇൻ ചാർജ് വി കെ ലോട്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration