ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ധര്‍മ്മടം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരായി സേവനമനുഷ്ഠിച്ചവരെ മുഖ്യമന്ത്രിയുടെ ഉപഹാരം നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. നാടിന്റെ ഓരോ സ്പന്ദനങ്ങളും ആദ്യം അറിയുന്നവരായി ജനങ്ങളുടെ കൂടെ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്തം പോലുള്ള പദ്ധതികള്‍ വിജയിപ്പിക്കാന്‍ സാധിച്ചത് ജനപ്രതിനിധികളുടെ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി സജിത, കെ.കെ രാജീവന്‍, എന്‍.കെ രവി, എ.വി ഷീബ, കെ.പി ലോഹിതാക്ഷന്‍, പി.വി പ്രേമവല്ലി, കെ ഗീത, കെ ദാമോദരന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കര്‍, കെ പ്രദീപന്‍, എന്‍ കെ സിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

