മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മാട്ടൂല്‍ പഞ്ചായത്തിലെ വിവിധ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി.
ജസിന്ത കളരി അമ്പലം- സിദ്ധീഖബാദ് റോഡ് പ്രവൃത്തിക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. 395 മീറ്റര്‍ നീളത്തില്‍ ടാറിംഗ് പ്രവൃത്തിയും 160 മീറ്റര്‍ നീളത്തില്‍ ഇന്റര്‍ലോക്ക് പ്രവൃത്തിയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറുതെങ്ങ് – സി എം എല്‍.പി സ്‌കൂള്‍ സിദ്ദീഖാബാദ് റോഡ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയാണ് അനുവദിച്ചത്. 446 മീറ്റര്‍ നീളത്തില്‍ ടാറിങ്ങും സൈഡ് ഇന്റര്‍ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളപട്ടണം- ചാല്‍- പെറ്റ് പെസ്റ്റേഷന്‍ കടപ്പുറം റോഡിന് 17 ലക്ഷം രൂപയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 231 മീറ്റര്‍ ടാറിങ്ങും ഇന്റര്‍ലോക്കുമാണ് പ്രസ്തുത റോഡ് പ്രവൃത്തിയിലുള്ളത്.
വിവിധയിടങ്ങളിലായി നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ പി.പി ശ്രീജ, എം കെ എസ് അബ്ദുര്‍ കലാം, ടി ജയന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.ടി സുരേഷ് ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി പ്രദീപന്‍, കെ ഭാര്‍ഗവന്‍, ബി കുഞ്ഞഹമ്മദ്, കെ.ആര്‍ സെബാസ്റ്റ്യന്‍, യു മഹ്മൂദ്, ടി ശശി എന്നിവര്‍ സംസാരിച്ചു.

