ചേർത്തല നഗര സൗന്ദര്യവൽക്കരണം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു
സംസ്ഥാന സർക്കാറിന്റെ 2022- 23 നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി രൂപ ചെലവിൽ
നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ചേർത്തല നഗരത്തിലെ 11 റോഡുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചേർത്തല എക്സ്-റേ ആശുപത്രിക്ക് സമീപം നിർവഹിച്ചു.
നവീകരണ പ്രവർത്തികളുടെ ഭാഗമായി 11 റോഡുകളുടെ വിവിധ ഭാഗങ്ങളിൽ ഇന്റർ ലോക്ക് ടൈൽ പാകുകയും, ഓൾഡ് എൻഎച്ച് റോഡിൽ ബോയ്‌സ് സ്കൂൾ,ബിഎസ് എൻഎൽ ഓഫീസ് എന്നിവക്ക് സമീപം ഫുട് പാത്ത് നിർമിക്കുകയും, കെഎസ്ആർടിസി ബസ്റ്റാന്റിനു സമീപം കാൽ നടയാത്രക്കാരുടെ സംരക്ഷണാർത്ഥം ഹാൻഡ് റെയിൽ നിർമിക്കുകയും ഓൾഡ് എൻ. എച്ച് റോഡിലെ എക്‌സ് -റേ ജംഗ്ഷനിലും ചേർത്തല തണ്ണീർമുക്കം റോഡിലെ കാളികുളത്തും ബസ് ഷെൽട്ടർ നിർമിക്കുകയും ചെയ്തിട്ടുണ്ട്.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവാൻ, മുൻ എം.പി. എ.എം. ആരിഫ്, സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. സാബു, ശോഭ ജോഷി, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

