Friday, November 07, 2025
 
 
⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി ⦿ സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ ⦿ നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി ⦿ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ ⦿ ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം ⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി ⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില

ജനുവരി നാലിന് രജിസ്‌ട്രേഷൻ ദിനമായി ആചരിക്കും

06 November 2025 10:05 PM

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ളതാണ് രജിസ്‌ട്രേഷൻ വകുപ്പ്. 1865ൽ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് രാജ്യത്ത് തന്നെ ആദ്യത്തെ രജിസ്‌ട്രേഷൻ സംവിധാനം നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ അവിടുത്തെ കറുപ്പത്തോട്ടങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടായിരുന്നു അത്. ഇന്ന് സംസ്ഥാനത്തിന്റെ വരുമാന ശ്രോതസ്സുകളിൽ പ്രധാനപ്പെട്ട രണ്ടു വകുപ്പുകളിൽ ഒന്ന് രജിസ്‌ട്രേഷൻ വകുപ്പാണ്.


‘രജിസ്‌ട്രേഷൻ വകുപ്പും കാലത്തിനൊപ്പം’ എന്ന മുഖസന്ദേശവുമായി വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണ്. ആധുനിക വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കഴിഞ്ഞ ഒമ്പതര വർഷക്കാലത്തിനിടയിൽ അടിസ്ഥാന സൗകര്യ വികസനത്തിലും സേവനമേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി.  പഴയ കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കി. മിക്കതും ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. മുഴുവൻ ഓഫീസുകളും സർക്കാർ കെട്ടിടങ്ങളായി മാറിയ ആദ്യ ജില്ലയായി കാസർഗോഡ് മാറി.


സേവന മേഖലയിലും ഈ കാലത്ത് ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കി. ഒരു ജില്ലയിലെ ആധാരം ജില്ലക്കകത്ത് ഏത് സബ്ബ് രജിസ്റ്റാർ ഓഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, മുദ്രപത്രങ്ങൾക്ക് സമ്പൂർണ്ണ ഇ-സ്റ്റാമ്പിങ്, രജിസ്‌ട്രേഷനുള്ള തീയതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സൗകര്യം, ഗഹാനുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, ആധാര പകർപ്പുകളും ബാധ്യതാ സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാക്കൽ, ഓൺലൈനായി തന്നെ പോക്ക് വരവ് വിവരങ്ങൾ റവന്യൂ വകുപ്പിന് കൈമാറുന്നതിനുള്ള സൗകര്യം, ക്യാഷ് ലെസ് ഓഫീസുകൾ, പഴയ രേഖകളുടെ ഡിജിറ്റൈസേഷൻ എന്നിവയും നടപ്പാക്കി.


നേരത്തെ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ നിയമങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇതിന് പകരം ”കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബില്ല്” എന്ന ഏകീകൃത നിയമം കഴിഞ്ഞ നിയമസഭ പാസാക്കി. തെരഞ്ഞെടുത്ത സബ് രജിസ്റ്റർ ഓഫീസുകളെ ISO നിലവാരത്തിലാക്കാൻ നടപടി സ്വീകരിച്ചുവരുന്നു.  ആധുനികവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ്. സമഗ്രമായ വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് ”വിഷൻ 2031” എന്ന വിപുലമായ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിലെ വിവരങ്ങൾ ക്രോഡീകരിച്ച് വൈകാതെ മുഖ്യമന്ത്രി മുമ്പാകെ സമർപ്പിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ 1865ൽ ആരംഭിച്ച ഈ സംവിധാന പ്രകാരം ആദ്യ രജിസ്‌ട്രേഷൻ നടന്നത് ജനുവരി 4 നാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് പരിഗണിച്ച് ഇനി മുതൽ എല്ലാ വർഷവും ജനുവരി 4 രജിസ്‌ട്രേഷൻ ദിനമായി ആചരിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആദ്യ ദിനാചരണം 2026 ജനുവരി 4 ന് അഞ്ചരക്കണ്ടിയിൽ വെച്ച് തന്നെ നടത്തണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.


അതോടൊപ്പം തന്നെ ഓരോ ജില്ലയിലെയും മെച്ചപ്പെട്ട സേവനം കാഴ്ചവെക്കുന്ന സബ്ബ് രജിസ്റ്റാറാഫീസുകളെ കണ്ടെത്തി അനുമോദിക്കും. മികച്ച ജില്ലാ രജിസ്റ്റാറാഫീസുകൾ, ചിട്ടി ഓഫീസുകൾ, ഡി. ഐ. ജി ഓഫീസുകൾ എന്നിവയെ കണ്ടെത്തി അവാർഡുകൾ സമ്മാനിക്കും.  ഈ അനുമോദനവും രജിസ്‌ട്രേഷൻ ദിനാചരണത്തിനോടൊപ്പം സംഘടിപ്പിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration