Friday, November 07, 2025
 
 
⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി ⦿ സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ ⦿ നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി ⦿ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ ⦿ ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം ⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി ⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

സംസ്ഥാന വനിതാ വികസന കോർപറേഷന് 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി

06 November 2025 08:40 PM

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ ധനകാര്യ കോർപറേഷനുകളിൽ നിന്നും വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ വികസന കോർപറേഷന് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് ഉണ്ടായിരുന്നത്. 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ വർഷങ്ങളിൽ 1155.56 കോടി രൂപയുടെ അധിക ഗ്യാരന്റി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ 300 കോടി കൂടി അനുവദിച്ചിട്ടുള്ളത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (200 കോടി), ദേശിയ സഫായി കരം ചാരിസ് ധനകാര്യ കോർപറേഷൻ (100 കോടി) എന്നിവടങ്ങളിൽ നിന്നും വായ്പ്പ സ്വീകരിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.


സംസ്ഥാന വനിതാവികസന കോർപറേഷൻ സംസ്ഥാന സർക്കാരിന്റെയും ദേശിയ ധനകാര്യ കോർപറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശക്ക് സ്വയംസംരംഭക വായ്പ്പകൾ കാലങ്ങളായി നൽകി വരുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമായ ഉയർന്ന സർക്കാർ ഗ്യാരന്റി (1595.56 കോടി രൂപ) കോർപറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റമുണ്ടാക്കും.


സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 2024-25 സാമ്പത്തിക വർഷത്തിൽ 31,795 വനിതകൾക്ക് 334 കോടി രൂപ കോർപറേഷൻ വിതരണം ചെയ്തിരുന്നു. കൂടാതെ സർക്കാരിൽ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് നാളിതുവരെ 1,27,000 ഓളം വരുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വനിതാ വികസന കോർപറേഷന് സാധിച്ചു. കൂടാതെ ശുചീകരണ ജോലിയിൽ ഏർപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 35,000 വനിതകൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നതിനും വനിതാ വികസന കോർപറേഷന് സാധിച്ചു.


സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്ന ശേഷം 12 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ കോർപറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഇതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration