കുരിയോട്ടുമല ഡയറി ഫാമിലെ ഇ.എം.എസ് കോൺഫറൻസ് ഹാൾ നാടിന് സമർപ്പിച്ചു
കുരിയോട്ടുമല ഡയറി ഫാമിലെ ഇ.എം.എസ് കോൺഫറൻസ് ഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിച്ച് യാഥാർഥ്യമാക്കുന്നതിൽ ജില്ലാ പഞ്ചായത്ത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സി. അച്യുതമേനോൻ സ്മാരക ഡോർമെറ്ററി ഹാൾ ഉദ്ഘാടനവും ഇ.എം.എസ് പ്രതിമ അനാച്ഛാദനവും നിർവഹിച്ചു.
10 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ഇ.എം.എസ് സ്മാരക കോൺഫറൻസ് ഹാളും ഡോർമെറ്ററിയും ഒരുക്കിയത്. ഒരേസമയം 350 പേർക്ക് താമസിച്ച് വിവിധ പരിശീലനങ്ങൾ, സെമിനാറുകൾ, കോൺഫറൻസുകൾ സംഘടിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ അധ്യക്ഷനായി

