തീവ്ര വോട്ടർ പട്ടിക പരിഷ്കരണം 2025: പ്രവർത്തനങ്ങൾക്ക് പാലക്കാട് ജില്ലയിൽ തുടക്കം
ജില്ലാ കളക്ടർ എന്യൂമറേഷൻ ഫോം നഞ്ചിയമ്മയ്ക്ക് കൈമാറി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം – 2025 ന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയുടെ വീട്ടിലെത്തി എന്യൂമറേഷൻ ഫോം നൽകി നിർവഹിച്ചു. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച ശേഷം നഞ്ചിയമ്മ ബി.എൽ. ഒയ്ക്ക് കൈമാറി. പകർപ്പ് നഞ്ചിയമ്മയ്ക്ക് കൈമാറുകയും ചെയ്തു. ഇതോടെ നഞ്ചിയമ്മ ജില്ലയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ജില്ലയിൽ നിന്നുള്ള ആദ്യ പങ്കാളിയായി.
പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ് ) എസ്. സജീദ്, ഡെപ്യൂട്ടി തഹസിൽദാർ( തെരഞ്ഞെടുപ്പ്) സലീം, തഹസിൽദാർമാരായ ഷാനവാസ് ഖാൻ, ജോയ്, ടിജോ, അഭിലാഷ്, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ ടോംസ്, ബി.എൽ.ഒ, വകുപ്പ് ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ പങ്കെടുത്തു.

