ജനകീയ മത്സ്യകൃഷി പദ്ധതി: കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി മാലൂർ ഗ്രാമപഞ്ചായത്തിലെ പൊതു, സ്വകാര്യകുളങ്ങളിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി മത്സ്യ കർഷക പി സീനക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പുലരി കുളത്തിൽ മത്സ്യ വിത്ത് നിക്ഷേപിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ സുരേഷ് കുമാർ അധ്യക്ഷനായി. 15 മത്സ്യ കർഷകർക്കായി 6200 മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
അക്വാകൾച്ചർ പ്രൊമോട്ടർ ശ്രീൻഷ, കപ്പറ്റപ്പൊയിൽ അങ്കണവാടി ടീച്ചർ പ്രസീത, കൂട്ടേരി രവീന്ദ്രൻ, എം സീന, പി നിധിൻ, രഘു എന്നിവർ സംസാരിച്ചു.

