Wednesday, July 02, 2025
 
 
⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു ⦿ റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി ⦿ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി ⦿ മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ 18 പേർ ഒലിച്ചുപോയി ⦿ കാനറാ ബാങ്കിൽ 53 കോടി രൂപയുടെ സ്വർണ്ണം കവർച്ച ⦿ എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് ⦿ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ല ⦿ 'ജാനകി' ഒഴിവാക്കണം; സുരേഷ് ഗോപി ചിത്രത്തിന് വീണ്ടും വെട്ട് ⦿ കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍ ⦿ ജമ്മു കശ്മീരിലെ ഉദംപൂരിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരൻ കൊല്ലപ്പെട്ടു ⦿ ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം നാളെ തുറക്കും ⦿ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല ⦿ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി ⦿ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ കേസിൽ അറസ്റ്റിൽ ⦿ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ⦿ പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ ⦿ ‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ ⦿ ട്രെയിൻ യാത്രനിരക്ക് വർധിപ്പിക്കുന്നു; പുതുക്കിയ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നു മുതൽ ⦿ കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ ⦿ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ⦿ പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം: ഹൈക്കോടതിയെ സമീപിച്ച് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ടീം

357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിൻഫ്ര

18 June 2025 12:55 AM


വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ ഏറ്റവും മികച്ച പ്രതിഫലനമാണിത്.




2011-16 കാലത്ത് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായിരുന്നത്. നിലവിലെ സർക്കാരിന്റെ നാല് വർഷത്തെ പ്രവർത്തനം കൊണ്ട് അന്നുണ്ടായ നിക്ഷേപത്തിന്റെ നാലിരട്ടിയിലധികം നിക്ഷേപം കൈവരിക്കാനും, ഏഴ് ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 1511 കോടിയുടെ റെക്കോർഡ് നിക്ഷേപസമാഹരണവും രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിൽ കിൻഫ്ര മറികടന്നിട്ടുണ്ട്. അന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളും ഈ കാലയളവിൽ കിൻഫ്രയ്ക്ക് ഉണ്ടാക്കാൻ സാധിച്ചു.




ടാറ്റ എലക്‌സി, വെൻഷൂർ, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്‌നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ് കമ്പനി, വി ഗാർഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ വ്യാവസായിക സാധ്യതകളിൽ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന താൽപര്യത്തെ സൂചിപ്പിക്കുന്നു.പുതുതായി തിരുവനന്തപുരത്ത് ആരംഭിച്ച മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടന ദിവസം തന്നെ മുഴുവൻ സ്ഥലവും രജിസ്റ്റർ ചെയ്യപ്പെട്ടു എന്നത് നിക്ഷേപകരുടെ താൽപ്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.




എറണാകുളത്ത് നിർമ്മാണം പുരോഗമിക്കുന്ന പെട്രോ കെമിക്കൽ പാർക്കിലേക്ക് ഇതിനോടകം വലിയ നിക്ഷേപങ്ങൾ കടന്നുവന്നിട്ടുണ്ട്. കണ്ണൂരിൽ പുതിയ കിൻഫ്ര പാർക്ക് ഉദ്ഘാടനം ചെയ്തതും സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്.


അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം, സുതാര്യമായ നയങ്ങൾ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിലും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിലും കിൻഫ്രയുടെ പങ്ക് നിർണായകമാണ്.


കരുത്തോടെ കേരളം- 58


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration