Wednesday, June 18, 2025
 
 
⦿ പഠനാവധിക്ക് വീട്ടിലെത്തിയ 19-കാരി ജീവനൊടുക്കി ⦿ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്മൃതി മന്ദാന ⦿ അനിയന്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി, തലയ്‌ക്കേറ്റത് എട്ട് വെട്ടുകൾ ⦿ കേരള സർവകലാശാല സിൻ‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം ⦿ മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു ⦿ രഞ്ജിതയെ അപമാനിച്ച് കമന്റ്; പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം ⦿ പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം ⦿ സൈപ്രസിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ കുടുംബവഴക്ക്; പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍ ⦿ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു ⦿ കോഴിക്കോട് മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി ⦿ ഷൂട്ടിങിന് പോയ മോഡലിൻ്റെ മൃതദേഹം കനാലിൽ ⦿ വീണ്ടും ഒരു ഒടിയൻ ചിത്രം; ”ഒടിയങ്കം”ജൂലൈയിൽ പ്രദർശനത്തിന് ⦿ കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ⦿ നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; വ്യാഴാഴ്ച വോട്ടെടുപ്പ് ⦿ സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ⦿ മേഘാലയ കൊലപാതകം: ​​രാജയെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തിൽ ⦿ ഇറാന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ⦿ കൊച്ചി തീരത്തോട് അടുത്ത് വാൻ ഹയി; നാവികർ കപ്പലിലിറങ്ങി, തീരമേഖലയിൽനിന്ന് മാറ്റാൻ ശ്രമം ⦿ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണ വില കുതിക്കുന്നു ⦿ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം; ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു ⦿ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി ⦿ വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രൻ കസ്റ്റഡിയിൽ ⦿ ഡൽഹിയിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല ⦿ അഹമ്മദാബാദ് വിമാന ദുരന്തം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മരണപ്പെട്ടു ⦿ അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷപ്പെടല്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ⦿ അഹമ്മദാബാദ് വിമാന ദുരന്തം; രക്ഷപ്പെട്ടത് ഒരാൾ മാത്രം; 241 മരണം ⦿ പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം ⦿ കേരള സർവ്വകലാശാലാ സെനറ്റിൽ ആർഎസ്എസ് അനുകൂലിയായ ജന്മഭൂമി ലേഖകനെ നിയമിച്ച് ഗവർണർ ⦿ ദിയ കൃഷ്ണയുടെ ഓഫീസിലെ സാമ്പത്തിക തിരിമറി കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും ⦿ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി ⦿ തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി ⦿ MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ് ⦿ വിശാലിൽ 30 കോടി രൂപ ലൈക്കയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവ് ⦿ പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി

ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണത്തിന്റെ ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി

17 June 2025 04:15 PM

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ്


ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു. 2024) പുറത്തിറക്കി. 395 തദ്ദേശ സ്ഥാപനങ്ങളും 734 ആശുപത്രികളും ചേര്‍ന്ന് 2852 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 437 സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപനതല പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ 404 സ്വകാര്യ ആശുപത്രികള്‍ പങ്കാളികളായി. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 5710 പരിപാടികള്‍ സംഘടിപ്പിച്ചു. 2238 വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 21,465 വോളന്റിയര്‍മാര്‍ 3.27 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ചു. 1530 സ്വകാര്യ ഫാര്‍മസികള്‍ അവബോധത്തില്‍ പങ്കാളികളായി. അര ലക്ഷത്തിലധികം അവബോധ പോസ്റ്ററുകളും 316 വീഡിയോകളും പുറത്തിറക്കി. ഇതിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.


ഡിസംബറോടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഡിസംബറോടെ കേരളത്തിലെ എല്ലാ ആശുപത്രികളിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റിബയോട്ടിക് അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്ത് സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയാണ് കേരളം ലക്ഷ്യമിടുന്നത്.


ആന്റിബയോട്ടിക് സാക്ഷര കേരള ക്യാമ്പയിന് കീഴില്‍ വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍:


➣ ആന്റിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാര്‍വത്രിക അവബോധം.

➣ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാര്‍വത്രിക അവബോധം.

➣ ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ സുരക്ഷിതമായി നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാര്‍വത്രിക അവബോധം. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എന്‍ പ്രൗഡ് സംസ്ഥാന വ്യാപകമാക്കും.

➣ എ.എം.ആര്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കി ടയില്‍ അവബോധമുണ്ടാക്കുക.


ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് കുറയ്ക്കാനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:


➣ മിക്ക അണുബാധകളും വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍, ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.

➣ ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍ മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപ യോഗിക്കുക. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.

➣ ഒരിക്കല്‍ നിര്‍ദേശിച്ച ആന്റിബയോട്ടിക്കുകള്‍ കുറിപ്പടി ഉപയോഗിച്ച് മറ്റൊരുവസരത്തില്‍ വീണ്ടും വാങ്ങി കഴിക്കരുത്. ആന്റിബയോട്ടിക്കുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

➣ അസുഖം ഭേദമായി എന്നു തോന്നിയാലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട താണ്.

➣ ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലേക്കോ ജലാശയങ്ങളിലേക്കോ വലി ച്ചെറിയരുത്.

➣ എ.എം.ആര്‍ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗം വരാതെ നോക്കുക എന്നതാണ്. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുകയും രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും പ്രതിരോധ കുത്തിവെയ്പ്പുകള്‍ കാലാനുസൃതമായി എടുക്കുകയും ചെയ്യുക.

➣ ആന്റിബയോട്ടിക്കുകള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിയും. എന്നാല്‍ അനാവശ്യമായ ആന്റിബയോട്ടിക്ക് ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധത്തില്‍ കലാശിക്കും.


ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ഐ.എ.വി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, കാര്‍സാപ്പ് കണ്‍വീനര്‍ ഡോ. അരവിന്ദ്, ഡോ. ശിവപ്രസാദ്, ഡോ. ആര്യ എന്നിവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration