
വൈജ്ഞാനിക പുരസ്‌കാരം 2024: കൃതികൾ ക്ഷണിച്ചു
എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, ഡോ. കെ.എം.ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം (ശാസ്ത്രം/ ശാസ്‌ത്രേതരം), എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം എന്നിവയ്ക്കായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൃതികൾ ക്ഷണിച്ചു. 2024ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതാതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല. ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്‌കാരിക സംഘടനകൾ എന്നിവയ്ക്ക് അവാർഡ് പരിഗണനയ്ക്കുള്ള കൃതികൾ/ ഗവേഷണ പ്രബന്ധങ്ങൾ അയച്ചുതരാം. പുരസ്‌കാരത്തിന് സമർപ്പിക്കുന്ന കൃതികൾ/ ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളാണ് സമർപ്പിക്കേണ്ടത്. പുരസ്‌കാരത്തിനുളള സമർപ്പണങ്ങൾ മെയ് 31 നകം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447956162.