
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി
വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. ഉച്ചയ്ക്ക് 2ന് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയെത്തിയിരുന്നു. മൂന്ന് ആഴ്ച മുമ്പാണ് അവസാനം ഭീഷണി സന്ദേശമെത്തിയത്.
തിരുവനന്തപുരത്ത് സമാനമായ രീതിയിൽ സമീപകാലത്ത് നിരവധി സ്ഥലങ്ങളിലാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഏപ്രിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ഇ -മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 2 മണിക്ക് സ്ഫോടനം നടക്കുമെന്നറിയിച്ചായിരുന്നു സന്ദേശം. സെക്രട്ടറിയറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായതൊന്നും കണ്ടെത്തിയില്ല.