
പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച് ഇന്ത്യ
പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. നിലവിലെ സാഹചര്യം വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ വിക്രം മിസ്രി രൂക്ഷമായി വിമർശിച്ചു. സൈന്യത്തിന്റെ ആക്രമണം നിയന്ത്രിക്കണമെന്ന് അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.